ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്. ചില...

അഡ്വ. ടി എം ബിജു

പ്രസിഡൻ്റ്

ശശികല മോഹൻ

വൈസ് പ്രസി‍ഡൻ്റ് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ഒ പൊന്നച്ചൻ

ചെയർപേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ലിസ്സി മാത്യൂ

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

രശ്മി പി ആർ

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

രശ്മി എസ്സ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയില്‍ പത്തനാപുരം ബ്ളോക്കില്‍പ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് തലവൂര്‍. കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുനിന്നും പടിഞ്ഞാറോട്ട് ഒഴുകി അഷ്ടമുടിക്കായലില്‍ പതിക്കുന്ന കല്ലടയാറ് പഞ്ചായത്തിന്റെ കിഴക്കു വടക്കായി ഒഴുകുന്നു. ഏകദേശം ഒന്‍പതര കിലോമീറ്ററാണ് പഞ്ചായത്തിലെ കല്ലടയാറിന്റെ ദൈര്‍ഘ്യം. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഇടനാട്ടില്‍പ്പെടുത്തിയിരിക്കുന്നു. വടക്കു പത്തനാപുരം പഞ്ചായത്തും, കിഴക്കു വിളക്കുടി പഞ്ചായത്തും, തെക്ക് മേലില പഞ്ചായത്തും, പടിഞ്ഞാറ് മൈലം പഞ്ചായത്തും, വടക്കു പടിഞ്ഞാറ് പട്ടാഴി പഞ്ചായത്തും തലവൂര്‍ ഗ്രാമപഞ്ചായത്തിന്റെ അതിരുകളാണ്. പഴമക്കാരുടെ അഭിപ്രായത്തില്‍ ഈ ദേശം “തലൈവര്‍ വാഴും ഊര്” ആയിരുന്നു. തലൈവര്‍‍ എന്നാല്‍ നേതാവ് എന്നര്‍ത്ഥം, ഊര് എന്നാല്‍ ദേശം. നാട്ടിലെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ മിടുക്കന്‍മാരും പൊതുസമ്മതരും ആയ വ്യക്തികള്‍ തലവൂരിലുണ്ടായിരുന്നിരിക്കാം. അതിപുരാതനവും പ്രസിദ്ധവുമായ തലവൂര്‍പൂരം കൊണ്ടാടുന്നത് ഈ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തൃക്കൊന്നമര്‍കോട് ദേവീ ക്ഷേത്രത്തിലാണ്. 1952-ല്‍ തലവൂര്‍ പഞ്ചായത്ത് രൂപീകൃതമാകുന്നതിന് മുമ്പ്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിൻ്റെ ചരിത്രം

തലവൂർ പുരാതന പാരമ്പര്യവും സാമൂഹിക-സാംസ്കാരിക മഹത്വവും നിറഞ്ഞ ഒരു ദേശമാണ്. “തലൈവർ വാഴും ഊർ” എന്നതിൽ നിന്നാണ് തലവൂർ എന്ന പേര് ഉണ്ടായതെന്നാണ് വിശ്വാസം. തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ജന്മിമാരുടെയും നാട്ടുപ്രമാണിമാരുടെയും കേന്ദ്രമായിരുന്നു. തലവൂർ പൂരം, പുരാതന ക്ഷേത്രങ്ങൾ, പള്ളികൾ, കളത്തട്ടുകൾ എന്നിവ ഇവിടെ പഴമയുടെ അടയാളങ്ങളാണ്. കൊല്ലം–ചെങ്കോട്ട റെയിൽപാതയും പഴയ രാജപാതയും പ്രദേശത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. സ്വാതന്ത്ര്യസമരത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും തലവൂരിന് പങ്കുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്തും ഗ്രന്ഥശാലകളുടെ വളർച്ചയിലും പ്രദേശം മുന്നേറി. കൃഷിയായിരുന്നു പ്രധാന ഉപജീവനം; നെല്ലും തെങ്ങും പ്രധാന വിളകളായിരുന്നെങ്കിലും ഇന്ന് റബ്ബറും മരച്ചീനിയും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.

കൂടുതൽ വായിക്കുക