ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഗ്രാമ പഞ്ചായത്തിൻ്റെ ചരിത്രം

ചില പഴമക്കാരുടെ അഭിപ്രായത്തിൽ ഈ ദേശം തലൈവർ വാഴും ഊർ ആയിരുന്നു. അത് പിൽക്കാലത്ത് അലമ്പൂർ ആയി മാറി എന്നാണ്. പഴയകാലഘട്ടത്തിൽ തലവൂർ കരപ്രമാണിമാരുടേയും ജന്മിമാരുടേയും മല്ലൻമാരുടേയും നാടായിരുന്നു. തലൈവർ എന്നാൽ നേതാവി എന്നർത്ഥം. ഊർ എന്നാൽ ദേശം നാട്ടിനെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ മിടുക്കൻമാരും പൊതുസമ്മതരും ആയ വ്യക്തികൾ തലശ്ശേരിലുണ്ടായിരുന്നു. അതായിരിക്കാം സ്ഥലനാമം തലൈവർ വാഴും ഊരായത്. ഊരുകളുടെ തല യായിരുന്നു തലവൂർ എന്നാണ് മറ്റൊരു അഭിപ്രായം ചിരപുരാതനമായ തലവൂർ ദേവീ ക്ഷേത്രം ആറുക്കരക്കാരുടെ വകയാണ്. ആറുകരകളുടേയും കേന്ദ്രമാണ് തലവൂർ കരകളുടെ (മാശങ്ങളുടെ കേന്ദ്രമായതിനാൽ തലവൂർ എന്ന പേരുണ്ടായി എന്ന് ചിലർ അഭിപ്രായപ്പെടുന്നു. പുരാതന കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക ചരിത്രത്തിൽ നിന്നും വ്യത്യസ്തമായ ഒരു ചരിത്രം തലവൂരിനില്ല. ജന്മിമാരുടേയും നാട്ടുപ്രമാണിമാരുടേയും മല്ലന്മാരുടേയും ഒക്കെ കാലമായിരുന്നു പഴയകാലഘട്ടം ആയിരപ്പറ നിലവും അതിനൊപ്പം പുരയിടവും ആനകളുമൊക്കെയുള്ള ധനാഢ്യ കുടുംബങ്ങൾ ഈ ദേശത്തുണ്ടായിരുന്നു. തലവൂർ ദേശത്ത് മിച്ചഭൂമി ഉണ്ടായിരുന്നതായി അറിവില്ല. തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു തലവൂർ തിരുവിതാംകൂർ രാജാക്കൻമാർ അച്ചൻ കോവിലിൽ ക്ഷേത്രദർശനത്തിന് എഴുന്നള്ളിയിരുന്നത് തലവൂർ വഴിയാണ് എന്ന് പറയപ്പെടുന്നു. ഈ പഞ്ചായത്തിന്റെ ഹൃദയഭാഗത്തു കൂടി കടന്നുപോകുന്ന പുരാതനമായ കിഴക്കെത്തെരുവി-പത്തനാപുരം റോഡ് രാജപാതയായിരുന്നു. വെട്ടുവഴി എന്നായിരുന്നു ഈ പാതയുടെ പഴയ പേർ ശാജാക്കൻമാർക്കു വേണ്ടി വെട്ടിയുണ്ടാക്കിയ വഴി) ഈ പാതയുടെ വശങ്ങളിൽ ചോലവൃക്ഷങ്ങളും ചുമടുതാങ്ങികളും കളത്തട്ടുകളുമൊക്കെ ഉണ്ടായിരുന്നു. വേലുത്തമ്പിയെ പിടികൂടുവാൻ വേണ്ടി അദ്ദേഹത്തെ പിൻതുടർന്ന ബ്രിട്ടീഷ് പട്ടാളം വെട്ടിയ വഴിയാണ് ഇത് എന്ന അഭിപ്രായവും നിലവിലുണ്ട്. പഴമയുടെ പ്രതീകമായി രണ്ട് കളിത്തട്ടുകൾ ഇപ്പോഴും നിലവിലുണ്ട്. ഒന്ന് കൂരായിലും മറ്റൊന്ന് പാണ്ടിത്തിട്ടയിലും ഇവയുടെ ചരിത്രം രണ്ട് കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുരാ പൊരുന്നിലഴികത്ത് കുടുംബവകയാണ് കുരായിലുള്ള കളത്തട്ട് എന്നും പാണ്ടിത്തിട്ട തുണ്ടിൽ കുടുംബവകയാണ് പാണ്ടിത്തിട്ട കളത്തട്ട് എന്നും പഴമക്കാർ പറയുന്നു. രാജഭരണകാലത്ത് മഹാരാജാവി സ്ഥാപിച്ചവയാണ് ഇവയെന്ന് മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. ഈ കളത്തട്ടുകൾ കൂടാതെ തലവൂർ ദേവീ ക്ഷേത്ര സന്നിധിയിലും തത്തമംഗലം ക്ഷേത്രത്തിലും അതത് ക്ഷേത്രവക കളത്തട്ടുകളും നിലവിലുണ്ട്. അതിപുരാതനവും പ്രസിദ്ധവുമായ തലവുൻപൂരം കൊണ്ടാടുന്നത് ഈ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തൃക്കൊന്നമർകോട് ദേവീ ക്ഷേത്രത്തിലാണ് കുംഭമാസത്തിലെ പൂരം നാളിൽ കൊണ്ടാടുന്ന പൂര മഹോത്സവത്തിലെ ഒരു പ്രധാന ഇനമായിരുന്നു വെടിക്കെട്ട്, തലവൂർ പൂരത്തിന് വെടിക്കെട്ട് (സ) കാണുവാൻ വിദൂരദേശങ്ങളിൽ നിന്നു പോലും ജനങ്ങൾ എത്തിയിരുന്നു. കേരളത്തിലെ ആദ്യത്തേതും ഇന്ന് നിലവിലുള്ള ഏക മീറ്റർഗേജ് പാതയുമായ കൊല്ലം ചെങ്കോട്ട റെയിൽപാത കടന്നുപോകുന്നത് തലവൂർ പഞ്ചായത്തിലൂടെയാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ പ്രതീകമെങ്കിലും തലശ്ശേരിന്റെ പുരോഗതിയിൽ ഈ റെയിൽ പഠന ഒരു കണ്ണിയായിരുന്നു (ബ്രിട്ടീഷ് വാണിജ്യങ്ങൾക്കുവേണ്ടി നിർമ്മിച്ച ഈ റെയിൽ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് ബംഗാളികളായിരുന്നു. 1904-ൽ കമ്മിഷൻ ചെയ്ത ഈ റെയിൽപാത പിൽക്കാലത്ത് റെയിൽവേ ഹാർട്ട് സ്റ്റേഷൻ കുരായിൽ ആരംഭിച്ചു. റെയിൽവേ സ്റ്റേഷന്റെ പേര് 'കുരി' എന്നാണ് റെയിൽവേ രേഖകളിൽ സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് വിരുദ്ധ പ്രകടനങ്ങളും പൊതുയോഗങ്ങളും തലവൂരിൽ നടന്നിട്ടുണ്ട്. വന്ദ്യവയോധികനായ കൈപ്പള്ളിയിൽ കേശവപിള്ള സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ വിമോചന പോരാട്ടത്തിന്റെ കാലഘട്ടത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും തലുവരിൽ വേരോട്ടമുണ്ടായി. സ.എം.എൻ ഗോവിന്ദൻ നായർ തലവൂരിൽ ഒളിവിൽ കഴിയുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. തലവൂരിലെ ആദ്യത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് നടുത്തേരി യു.പി.എസ്. സ്ഥാപനത്തിന്റെ പുരോഗതിക്ക് വേണ്ടി അഭിവന്ദ്യനായ തുണ്ടിൽ ശങ്കരപിള്ള സാറിന്റെ സേവനങ്ങൾ ചിരസ്മരണീയമാണ്. ക്രിസ്തീയ മിഷനറിമാരുടെ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ഫലമായി ഒരു സ്കൂൾ ഇപ്പോഴത്തെ സി.എസ്.ഐ പള്ളിവക സ്ഥലത്ത് പ്രവർത്തിച്ചിരുന്നു. പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികളെ അക്ഷരാഭ്യാസം ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ച ഈ വിദ്യാലയത്തിന്റെ പ്രവർത്തനം പീലിയാശാന്റെ സേവനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിനുവേണ്ടി തലവൂരിലെ വിദ്യാർത്ഥികൾ വെട്ടിക്കലവ, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത് വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി എടുത്തു കാണിക്കുന്ന രീതിയിൽ 12 എൽ.പി സ്കൂജകളും 2 ഹൈ സ്കൂളുകളും തലവൂരിലുണ്ട്. നിരവധി (ഗ്രന്ഥശാലകൾ തലവൂരിന്റെ വിവിധ പ്രദേശങ്ങളിൽ ആരംഭിക്കുകയുണ്ടായി. അവയിൽ ചിലതാണ് നടുത്തരി സന്മാർഗ്ഗസന്ദായിനി ഗ്രന്ഥശാല, വടകോട് വിജ്ഞാനപോഷിണി ഗ്രന്ഥശാല, പാണ്ടിത്തിട്ട് പബ്ളിക് ലൈബ്രറി, പിടവൂർ ജവഹർ മെമ്മോറിയൽ പബ്ളിക് ലൈബ്രറി, പനമ്പറ്റ ഗോപാലവിലാസം പബ്ളിക് ലൈബ്രറി എന്നിവ. ക്ഷേതങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് കലാപരിപാടികൾ പഴയകാല മുതൽക്കുതന്നെ സംഘടിപ്പിച്ചിരുന്ന ക്രിസ്‌ത്യൻ പള്ളികളുടെ പശ്ചാത്തലത്തിൽ വളർന്ന ചവിട്ടുനാടകമെന്ന കലാരൂപവും തലവൂരിൽ നിലനിന്നിരുന്നു. തലശ്ശേരിലെ പുരാതന ക്ഷേത്രങ്ങളാണ് തൃക്കൊന്നമർ ദേവീക്ഷേത്രം, കൂര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കമുകുംചേരി തിരുവിപ്ലാങ്ങോനപ്പൻ ക്ഷേത്രം, പാണ്ടിത്തിട്ട ഗുരുസികാമൻ ക്ഷേത്രം, പിടവ്യൻ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവ ഈ ദേശത്തെ അദ്യത്തെ ക്രിസ്‌ത്യൻ ദേവാലയം തലവൂർ മാർത്തോമ്മാ പള്ളിയാണ് സെന്റ് മേരീസ് ഓർത്തോഡോക്സ് വലി‌യ പള്ളിയും റിഷാൽ ടോബി മെമ്മോറിയൽ സി.എസ്.ഐ പള്ളിയും പാണ്ടിത്തിട്ട റോമൻ കത്തോലിക്കാ പള്ളിയും പഴയകാലത്തുള്ള പള്ളികളുടെ ഗണത്തിൽപ്പെടുന്നു. പരമ്പരാഗതമായി കാർഷിക സമ്പദ് വ്യവസ്ഥയാണ് തലവൂരിന്റേത്. തെങ്ങും നെല്ലുമായിരുന്നു ഇവിടെ പ്രധാന കാർഷിക വിളകൾ. പഴയ കാലത്ത് തലറ്റർ ഒരു നെല്ലറയായിരുന്നു. എന്നാൽ പരമ്പരാഗത കാർഷിക വിളകൾ ഇന്ന് റബ്ബറിനും മരച്ചീനിക്കും വഴി മാറിയിരിക്കുന്നു. തലവൂരിലെ പ്രധാന മാർക്കറ്റായിരുന്ന നടുത്തേരി ചന്ത ഇന്നും നിലവിലുണ്ടെങ്കിലും ഈ ചന്തയുടെ പഴയ (പ്രതാപം നഷ്ടപ്പെട്ടിരിക്കുന്നു. കാർഷിക വിഭവങ്ങളാലും കന്നുകാലികളായും കാർഷിക ആയുധങ്ങളായും ഒരു കാലത്ത് സമ്പന്നമായിരുന്ന ഈ ചന്ത ഇന്ന് നാമമാത്രമായി മാറിയിരിക്കുന്നു. തലവൂർ നിവാസികൾക്ക് അന്നും ഇന്നും ആശ്രയമായിട്ടുള്ള പ്രധാന മാർക്കറ്റുകൾ കാട്ടാരക്കര, പറക്കോട്, കലയപുരം. പുനലൂർ, പത്തനാപുരം എന്നിവയാണ്. വ്യാവസായിക രംഗത്ത് തലവൂർ വളരെ പിന്നോക്കമായിരിക്കുന്നു. എന്നാൽ ഇന്ന് ഇഷ്ടിക, ഓട്, കശുവണ്ടി തുടങ്ങിയ വ്യവസായങ്ങൾ പഞ്ചായത്തിന്റെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നു